ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കണമോ എന്ന് ആലോചിക്കണമെന്ന് സുപ്രീം കോടതി . സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലെ ഇടക്കാല ഉത്തരവിലാണ് നിരീക്ഷണം. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിൻ നയം മൗലീക അവകാശത്തിന്റെ ലംഘനമാകുമെന്നും അത് തിരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആശുപത്രി പ്രവേശനത്തിന് ദേശീയ നയം രൂപീകരിക്കണം. അതുവരെ പ്രദേശിക രേഖകളില്ലെന്ന പേരില്‍ ആര്‍ക്കും പ്രവേശനം നിഷേധക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ലോക്ക്‌ഡൗണ്‍ നടപ്പിലാക്കണമോ എന്ന ആലോചിക്കണമെന്ന് സുപ്രീം കോടതി
