ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

ചെന്നൈ: ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) ചെന്നൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് 30/04/21 വെളളിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ട ആനന്ദ് സ്വയം കാറോടിച്ച് ആണ് ആശുപത്രിയിലെത്തിയത്.

ആനന്ദിനെ കോവിഡ് സ്ഥിരീകരിച്ചതിനാൽ എന്നാൽ മൃതദേഹം കുടുംബത്തിന് വിട്ടു നൽകാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെന്നൈയിലെ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു. കുടുംബാംഗങ്ങൾക്ക് മാത്രം അവസാനമായി കാണാൻ സൗകര്യമൊരുക്കിയിരുന്നു. ആനന്ദിനെ ഭാര്യക്കും മക്കൾക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നതിനാൽ കുടുംബത്തോടൊപ്പം കോറന്റയിനിൽ കഴിയുകയായിരുന്നു ആനന്ദ് .

‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ 7 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആണ്. അയന്‍, കോ, മാട്രാന്‍, കവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു.

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ ആനന്ദ് നേടി.കാതൽ ദേശം എന്ന ചിത്രമാണ് ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം . ദുൽഖർ സൽമാനും ആയി ഒരു സിനിമ ചെയ്യാൻ പദ്ധതി ഉണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങിനെയെങ്കിൽ ആ സ്വപ്നം ബാക്കിയാക്കിയാണ് ആനന്ദ വിടവാങ്ങിയത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാന്‍ ആയിരുന്നു. ‘തിരുടാ തിരുടാ’ എന്ന മണിരത്‌നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകര്‍ഷിച്ചു. ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി എന്നിവയുടെ ക്യാമറാമാന്‍ ആണ്.

മോഹൻലാൽ , കമലഹാസൻ , പൃഥ്വിരാജ്, അടക്കമുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →