കൊല്ലം; മറ്റുസംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് 500 മുതല്‍ 700 രൂപ വരെ ഈടാക്കുമ്പോള്‍ കേരളത്തില്‍ 1500 മുതല്‍ 1700 രൂപ വരെയാണ് വാങ്ങുന്നത് . ഇത് അന്യായമാണെന്ന് കാണിച്ച് കേരളീയ ജനകീയ ഉപഭോക്തൃ സമിതി പ്രസിഡന്റ് അഡ്വ.ആര്‍ സുഗതന്‍ ചിറ്റുമല ,ജനറല്‍ സെക്രട്ടറി ലൈക്ക് പി.ജോര്‍ജ് എന്നിവര്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കി. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നിവേദനത്തിലെ ആവശ്യം.
കോവിഡ് ആര്‍ടിപിആര്‍ പരിശോധനയുടെ നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം
