കോവിഡ് പ്രതിസന്ധിക്ക് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ ആദ്യമെത്തിയ ചിത്രങ്ങളിലൊന്നാണ് തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ .വമ്പൻ താരങ്ങൾ ഇല്ലാതെയുള്ള ഈ ചിത്രം മലയാളത്തിൽ മികച്ച അഭിപ്രായം നേടിയത് പ്രേക്ഷക പ്രതികരണത്തിലൂടെയാണ്.
തീയേറ്ററുകൾ കീഴടക്കിയ ഓപ്പറേഷൻ ജാവ തരുൺ മൂർത്തി തന്നെ സംവിധാനം ചെയ്തുകൊണ്ട് ഇനി ബോളിവുഡിലേക്ക് . ചിത്രത്തിൻറെ റീമേക്ക് ഡബ്ബിങ് അവകാശങ്ങളുടെ വിറ്റുപോയി. ബോളിവുഡിലെ അഭിനേതാക്കളേയോ അണിയറ പ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല .
പോലീസിലെ സൈബർ ക്രൈം വിഭാഗത്തിൽ മുന്നിലെത്തിയ ഒരു യഥാർത്ഥ പൈറസി കേസിനെ ആസ്പദമാക്കിയുള്ള ഈ ചിത്രം പ്രധാന സെൻസറുകളിൽ 75 ദിവസം കളിച്ചതിന് ശേഷമാണ് പ്രദർശനം അവസാനിപ്പിച്ചത്.
ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ബാലുവർഗീസ്, ലുക്മാൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. തരുൺ മൂർത്തി തന്നെയായിരുന്നു ചിത്രത്തിലെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഷൈൻ ടോം ചാക്കോ , ബിനു പപ്പു , അലക്സാണ്ടർ പ്രശാന്ത്, വിനീത കോശി, വിനായകൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൻറെ ഛായാഗ്രഹണം ഫൈസ് സിദ്ദീഖ്, സംഗീതം ജേക്സ് ബിജോയ് എന്നിവർ നിർവഹിച്ചു.

