ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ഗോസ്റ്റ് ഇൻ ബത്‌ലഹേം എത്തുന്നു

ടി എസ് അരുൺ കഥയും തിരക്കഥയും സംവിധാനവും ചെയ്ത കോമഡി ഹൊറർ ലൗ സ്റ്റോറി ഗോസ്റ്റ് ഇൻ ബത്‌ലഹേം ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. അരുണോദയം ക്രിയേഷൻസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സി സി തോമസ്, നിരഞ്ജൻ , മണികണ്ഠൻ, വിനീത് ,രുദ്ര, എന്നിവർ പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നു.

വെക്കേഷൻ ആഘോഷിക്കാനായി ഗസ്റ്റ് ഹൗസിൽ ജെറിയും കുടുംബവും എത്തുന്നു. അവിടെ നടക്കുന്ന ചില കാഴ്ചകൾ കണ്ടു സ്റ്റാഫുകൾ ജെറിയെയും കുടുംബത്തെയും പഴയ ഓണേഴ്സ് മായി സ്വഭാവത്തിൽ താരതമ്യം ചെയ്യുന്നതും അതിനെക്കുറിച്ചുള്ള അവരുടെ അന്വേഷണവുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വൈശാഖ് കൃഷ്ണൻ , എഡിറ്റിങ് മനോജ് നന്ദാവനം, മ്യൂസിക് ഷിജു കരമന എന്നിവർ നിർവഹിച്ചു.

Share
അഭിപ്രായം എഴുതാം