കാർത്തിയുടെ ഇരട്ട നായകവേഷം സർദാർ

ഇരുമ്പ് തിരൈ , ഹീറോ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പിഎസ് മിത്രൻ സംവിധാനം ചെയ്തു കാർത്തി ഇരട്ട നായക വേഷത്തിലെത്തുന്ന ചിത്രമാണ് സർദാർ . ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് മോഷൻ ചിത്രം കഴിഞ്ഞ ദിവസം പുറത്തിറക്കി. ആരാധകരിൽ നിന്നും വലിയ സ്വീകരണമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത് .

റാഷിഖന്നയും രജീഷവിജയനും കാർത്തിയുടെ നായികമാരാകുന്ന ഈ ചിത്രത്തിൽ സിമ്രാൻ ,മുരളി ശർമ, മുനീഷ് കാന്ത്, ഇളവരസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ .പ്രശസ്ത ഹിന്ദി നടൻ ചുങ്കി പാണ്ഡെ വില്ലനായി തമിഴിൽ എത്തുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്.

പ്രിൻസ് പിക്ചേഴ്സ് ഇതിനുവേണ്ടി എസ് ലക്ഷ്മൺ കുമാർ ആർ ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജീ .വി പ്രകാശ് സംഗീതസംവിധാനവും ജോർജ് സി വില്യംസ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

Share
അഭിപ്രായം എഴുതാം