റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർണാടകയിൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ, കേരളത്തിൽ നിന്ന് പ്രവേശനമുളളത് ചരക്ക് വാഹനങ്ങൾക്കു മാത്രം

April 27, 2021 - 8:28 pm

കൽപറ്റ: കര്‍ണാടകയില്‍ ഏപ്രിൽ 27 ചൊവ്വാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ചരക്ക് വാഹനങ്ങള്‍ക്ക് മാത്രമാണ് കര്‍ണാടകയിലേക്ക് പ്രവേശന അനുമതി ഉണ്ടാവുകയുള്ളൂവെന്ന്​ വയനാട്​ ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു.

പൊതു, സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂവെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *