തിരുവനന്തപുരം: കോവിഡ് 19 രണ്ടാം ഘട്ടവ്യാപനത്തിന്റെ ഭാഗമായി രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആംബുലന്‍സ് ഉടമസ്ഥരും ഡ്രൈവര്‍മാരും വേര്‍തിരിക്കപ്പെട്ട കംപാര്‍ട്ടുമെന്റുകളുള്ള ടാക്സികളും എത്രയും വേഗം www.covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. നിലവില്‍ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ ഇതില്‍ നിലനിര്‍ത്തിയിട്ടുണ്ട്.