ന്യൂഡൽഹി: കൊവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്കുള്ള അടിയന്തിര സഹായവുമായി അമേരിക്ക. കൊവിഡ്-19 വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഉടന്‍ കയറ്റി അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.
‘കൊവിഡില്‍ നടുങ്ങിയിരിക്കുമ്പോള്‍ നമ്മുടെ ആശുപത്രികളിലേക്ക് ഇന്ത്യ സഹായം എത്തിച്ചതുപോലെ ഇന്ത്യയെ സഹായിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് യുഎസ്.’ 26/04/21 തിങ്കളാഴ്ച ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.
ഇതിനകം അഞ്ച് ടണ്‍ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റ് ഇന്ത്യക്ക് കൈമാറി. 300 ഉപകരണങ്ങളുമായാണ് എയര്‍ ഇന്ത്യാ വിമാനം ന്യൂയോര്‍ക്കില്‍ നിന്നും പുറപ്പെട്ടു. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയക്കുന്നതിന് യുഎസ് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ കടുത്ത പ്രതിസന്ധിയിലായപ്പോഴും വിലക്ക് ഇളവ് വരുത്തിയിരുന്നില്ല. ഒടുവില്‍ യുഎസ് ഭരണകൂടം സര്‍ക്കാരുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും വേണ്ട സഹായങ്ങള്‍ ഉടന്‍ എത്തുമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ട്വീറ്റ് ചെയ്തു.