ആരാധനാലയങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കാനുള്ള തീരുമാനത്തിനെതിരെ എതിരെ നടി പാർവതി തിരുവോത്ത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ പ്രവേശനം അഞ്ച് പേർക്ക് മാത്രമായി നിയന്ത്രിച്ച് കൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള മലപ്പുറം കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത് . തന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ഈ മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന രണ്ടാം തരംഗമാണ് ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത്. മനുഷ്യരെന്ന നിലയിൽ മറ്റുള്ളവരുടെയും നമ്മുടെയും ജീവൻ രക്ഷിക്കാനായി ഒരു സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടമയിൽ നിന്നും ഒഴിവാക്കിയിട്ടില്ല .

തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുൻ തീരുമാനം മലപ്പുറം കലക്ടർ അംഗീകരിക്കുമെന്നു തന്നെ ഞാൻ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യൂ എന്നും പാർവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Share
അഭിപ്രായം എഴുതാം