തിരുവനന്തപുരം : ഓരോ സംസ്ഥാനത്തേയും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന തരത്തില്‍ നാം കഴിവ് നേടിയെന്ന മിഥ്യാ ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. സംസ്ഥാനത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യം ഇല്ലാത്ത സാഹചര്യത്തില്‍ ഓക്‌സിജന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ ആവശ്യം കഴിച്ച് മിച്ചമുണ്ടെങ്കില്‍ ,അപകടം വരാനിടയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മിച്ചം വരുന്ന ഓക്‌സിജന്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ല എന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ കേരളം ശ്രമിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തേക്കാള്‍ ഓക്‌സിജന്‍ ലഭ്യമാക്കാനുളള ശേഷി ഡല്‍ഹിക്കുണ്ടെന്നും അത്രത്തോളം വ്യവസായ യൂണിറ്റുകള്‍ അവിടെ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യം ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താതിരുന്നതാണ് ഡല്‍ഹിക്ക് ഇത്തരത്തില്‍ ഒരവസ്ഥ വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

