തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ ബിജെപിക്ക് കോടിക്കണക്കിന് രൂപ കുഴല്‍പണമായി കൊണുവന്ന സംഭവം അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഈ കളളപ്പണത്തില്‍ നിന്ന് മൂന്നരകോടി രൂപ തൃശൂര്‍ കൊടകരയില്‍ കൊളളയടിക്കപ്പെട്ട സംഭവം ഗൗരവമുളളതാണ്. സമാനമായ സംഭവം പാലക്കാട്ടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുളള ബിജെപിയുടെ ഗൂഡനീക്കമാണ് ഇവിടെ വെൡപ്പട്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ ഗൗരവമായി കാണണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു
തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പാണ് കുഴല്‍പണമായി ബിജെപിക്ക് പണമെത്തിയത്. ക്വട്ടേഷന്‍സംഘമാണ് കൊളളക്ക് പിന്നിലെന്നും അതിന് പിന്നില്‍ ബിജെപിയുടെ ഒരു വിഭാഗത്തിന് പങ്കുളളതായും പരാതിയുണ്ട്. കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി എത്തിയ കളളപ്പണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്. പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം എറണാകുളം,കോട്ടയം ,ഇടുക്കി ജില്ലകള്‍ക്കായാണ് കൊളളയടിക്കപ്പെട്ട പണം എത്തിയത്. സമാനമായി എല്ലാ ജില്ലകള്‍ക്കും പണം എത്തിക്കാണും. അതിനാല്‍ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷമം നടത്തണം രാജ്യം ഭരിക്കുന്ന പാര്‍ട്ടിതന്നെ കളളപ്പണത്തിന്റെ ഗുണഭോക്താക്കളാവുകയാണ് കളളപ്പണം തടയാനെന്ന പേരില്‍ നോട്ടുനിരോധനം ഏര്‍പ്പെടുത്തിയവരുടെ ഈ ചെയ്തി ജനം ചര്‍ച്ച ചെയയ്ണമെന്നും വിജയരാഘവന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

