ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു.ആലപ്പുഴ മുനിസിപ്പല്‍ പഴവീട് വാര്‍ഡില്‍ കമല്‍ നിവാസില്‍ കപില്‍ ഷാജി(38) ആണ് അറസ്റ്റിലായത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തം നടത്തുന്നവര്‍ക്കെതിരെയുളള ജില്ലാ പോലീസിന്റെ നടപടിയുടെ ഭാഗമായിട്ടാണ് അറസ്റ്റ്.
ആലപ്പുഴ സൗത്ത് ,ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള പതിനാലോളം കേസുകളിലെ പ്രതിയാണ് കപില്‍ ഷാജി.കോടതിയില്‍ ഹാജരാക്കിയ കപില്‍ ഷാജിയെ റിമാന്റ് ചെയ്തു. ആലപ്പുഴ ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയെ 24.4.2021 ശനിയാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.