തിരുവനന്തപുരം: വാക്‌സിന്‍ നിരക്ക് സംബന്ധിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 24/04/21 ശനിയാഴ്ച വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായും സ്വകാര്യമേഖലയ്ക്ക് താങ്ങാവുന്ന വിലയ്ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വാക്‌സിന് വില ഈടാക്കുന്നത് ന്യായമല്ല. പ്രഖ്യാപിച്ചത് ന്യായ വിലയുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“നിലവിൽ സംസ്ഥാനങ്ങൾക്ക് കൊവീഷീൽഡ് വാക്സിൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടത് 400 രൂപയ്ക്കാണ്. രാജ്യന്തര മാര്‍ക്കറ്റില്‍ ഇതുവരെ വാക്‌സിന് ഈടാക്കിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് വാര്‍ത്തകള്‍. സംസ്ഥാനങ്ങള്‍ക്ക് സിറം നിശ്ചയിച്ച ഡോസിന് 400 വില പോലും യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ സര്‍ക്കാരുകള്‍ നേരിട്ട് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണ്. ബംഗ്ലാദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഇതിലും കുറഞ്ഞ വിലയാണ് സിറം ഇന്‍സ്റ്റ്യൂട്ടിന് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ രാജ്യങ്ങളില്‍ മികതിലും സര്‍ക്കാര്‍ ചിലവ് ഏറ്റെടുത്ത് കൊണ്ട് വാക്‌സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. ഇവിടെ സിറം ഇന്‍സ്റ്റ്യൂട്ടില്‍ നിന്ന് നേരിട്ട് ബംഗ്ലാദേശ് വാക്‌സിന്‍ വാങ്ങുന്നു. അത് 4 ഡോളാര്‍ നല്‍കിയിട്ടാണ്. ഏകദേശം 300 രൂപ. ഡോസിന് 150 രൂപ നിരക്കില്‍ തന്നെ ലാഭമുണ്ടാക്കുമെന്നാണ് വാക്‌സിന്‍ വിതരണം ആരംഭിക്കും മുന്‍പ് സിറം അഭിപ്രായപ്പെട്ടത്. അന്ന് ലാഭമുണ്ടെന്ന് പറഞ്ഞ് ആ നിരക്ക് എന്തുകൊണ്ട് പിന്നെ മാറിയത് എന്തുകൊണ്ടെന്ന് അറിയില്ല. പക്ഷെ നാം സ്വീകരിക്കുന്ന നില വാക്‌സിന് വില ഈടാക്കുന്നത് ന്യായമല്ല എന്നത് തന്നെയാണ്. പ്രഖ്യാപിച്ചത് ന്യായ വിലയുമല്ല.”
മുഖ്യമന്ത്രി കത്തിൽ പറഞ്ഞു

