കൊച്ചി : കോവിഡ് പരിശോധനാ ഫലം ഓൺലൈനായി അറിയാം.
വെബ്സൈറ്റ് വഴി ഫലം ഡൗൺലോഡ് ചെയ്യാനായി
1.http://labsys.health.kerala.gov.in/Welcome/index എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- Download Test Report എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
- പരിശോധനാ സമയത്ത് ലഭിച്ച SRF ID, മൊബൈൽ നമ്പർ, തുടങ്ങിയ വിവരങ്ങൾ നൽകുക
- SRF ID അറിയാത്തവർ Know Your SRF ID ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി,ജില്ല, പേര്, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകി SRF ID മനസ്സിലാക്കുക
തുടർന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

