കോവിഡ്; ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: കൊവിഡിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്ക് ‘ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇന്ത്യയില്‍ കൊവിഡ് തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്.

ഇന്ത്യയിലും ലോകമെമ്പാടും മഹാമാരിയുടെ പിടിയിലകപ്പെട്ട എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുകയാണെന്നും ആ ആഗോളവെല്ലുവിളിക്കെതിരെ മാനവികത ഒന്നിച്ച് പോരാടണമെന്നും ഇമ്രാന്‍ ഖാന്‍ 24/04/21 ശനിയാഴ്ച പറഞ്ഞു.

‘കൊവിഡ് -19 ന്റെ അപകടകരമായ തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നമ്മുടെ അയല്‍പ്രദേശത്തും ലോകത്തെമ്പാടും ഈ രോഗം ബാധിച്ച് കഴിയുന്നവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയാണ്. മനുഷ്യരാശി നേരിടുന്ന ഈ ആഗോള വെല്ലുവിളിയ്‌ക്കെതിരെ നാം ഒരുമിച്ച് പോരാടണം’, ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം