റെംഡെസിവിർ മരുന്ന് നിർമാണം ഇരട്ടിയിലേറെ വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

ന്യൂഡൽഹി : കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മരുന്നിൻ്റെ നിർമാണം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മരുന്നിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മാസം 90 ലക്ഷമായി റെംഡെസിവിറിന്റെ നിർമാണം ഉയർത്തിയതായി കേന്ദ്രമന്ത്രി മാൻസുക് മന്ദാവിയ 24/04/21ശനിയാഴ്ച പറഞ്ഞു.


ദിവസം മൂന്ന് ലക്ഷം വയലുകളായി ശേഷി ഉയർത്തുമെന്നു മന്ത്രി പറഞ്ഞു.
ഏപ്രില്‍ 12 മുതൽ റെംഡെസിവിർ നിർമാണത്തിനായി 25 പുതിയ കേന്ദ്രങ്ങളിൽ അനുമതി നൽകിയിട്ടുണ്ട്.

നേരത്തേ ഒരു മാസം 40 ലക്ഷം വയലുകളാണ് നിർമിച്ചിരുന്നത്. റെംഡെസിവിറിന്റെ നിർമാണത്തിൽ ദിവസേന വിലയിരുത്തലുകൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ഉയരുന്ന സാഹചര്യത്തിൽ റെംഡെസിവിർ ഇറക്കുമതി ചെയ്യാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയോട് അനുമതി തേടിയിരുന്നു.

Share
അഭിപ്രായം എഴുതാം