ദൂബായ് : ഇന്ത്യയില്‍ നിന്നുളള യാത്രക്കാര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തി .ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. 24.04.2021 ശനിയാഴ്ച മുതല്‍ പത്തുദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയട്ടുണ്ട്.
കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും രാജ്യത്തേക്ക പ്രവേശിപ്പിക്കില്ല. പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ രാജ്യമാണ് യുഎഇ. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഇ വിമാന കമ്പനികള്‍ക്ക നിര്‍ദ്ദേശം നല്കിയിട്ടുളളതായിട്ടാണ് വിവരം. ഒമാനിലും 24 മുതല്‍ വിലക്കുണ്ട്.

