കേരളം കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങുന്നു

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടാന്‍ കത്തുനില്‍ക്കാതെ കമ്പനികളില്‍ നിന്ന് നേരിട്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനുളള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്‌സിന്‍ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി,ആരോഗ്യ സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ചര്‍ച്ചക്കുശേഷം വാക്‌സിന് ഓര്‍ഡര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്റെ ലഭ്യതക്കനുസരിച്ച് ക്യാമ്പുകള്‍ സജ്ജീകരിക്കും.

18 മുതല്‍ 45 വയസുവരെയുളളവര്‍ക്ക് മെയ് 1 മുതല്‍ വാക്‌സിന്‍ കൊടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഈ വിഭാഗത്തില്‍പെട്ട 1.65 കോടിയോളം ആളുകളാണ് കേരളത്തിലുളളത്.അതിനാല്‍തന്നെ വാക്‌സിന്‍ നല്‍കുന്നതില്‍ ക്രമീകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം