ഷാജി പീറ്ററിന്റെ കൊലപാതകം: തെളിവെടുപ്പ് തുടരുന്നു

കൊല്ലം: സഹോദരന്‍ സജിന്‍ രണ്ടുവര്‍ഷം മുമ്പ്‌ കമ്പി വടികൊണ്ട്‌ തലക്കടിച്ച്‌ കൊന്ന ഷാജി പീറ്റിന്റെ കൊലപാതകം നടന്നതായി കണ്ടെത്തിയ സ്ഥലത്ത്‌ പോലീസ്‌ തെളിവെടുപ്പ്‌ തുടരുകയാണ്‌ . ഇവിടെ കുഴിയെടുത്ത്‌ പരിശോധിച്ചപ്പോള്‍ എല്ലിന്‍ കഷണവും ഒരു ചാക്കും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയുണ്ടായി കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ക്കായി പരിശോധനകള്‍ തുടരുകയാണ്‌. ഷാജിയെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നും മൃതദേഹം വീട്ടിലെ കിണറിന്‌ സമീപം കുഴിയെടുത്ത് മറവ്‌ ചെയ്യുകയായിരുന്നുവെന്നും സഹോദരന്‍ സജിന്‍പീറ്ററും അമ്മയും മൊഴി നല്‍കി.പിന്നീട്‌ അതിന്‌ മുകളില്‍ കോണ്‍ക്രീറ്റ്‌ പാളി പണിതു. ഫോറന്‍സിക്ക്‌ വിദഗ്‌ദ്ധരുടെ സാന്നിദ്ധ്യത്തിലാണ്‌ പരിശോധനകള്‍ നടക്കുന്നത്‌.

ഷാജിയെ കാണാനില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്‌. എന്നാല്‍ ഷാജിയെ ആസൂത്രിതമായി കൊല്ലുകയായിരുന്നില്ലെന്നും ഭാര്യയേയും അമ്മയേയും ആക്രമിക്കുന്നത്‌ തടയാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ കയ്യബദ്ധം മാത്രമാണെന്നും സജിന്‍ മൊഴി നല്‍കി. സജിനുപുറമേ അമ്മയേയും ഭാര്യ പൊന്നമ്മയേയും പ്രതി ചേര്‍ക്കാന്‍ പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌.

ഭരതീപുരം സ്വദേശി ഷാജി പീറ്റര്‍ ഒരു മോഷ്ടാവാണ്‌. സ്ഥിരം പോലീസിന്റെ നോട്ടപ്പുളളിയുമാണ്‌. കഴിഞ്ഞ രണ്ടുവര്‍ഷമായി ഷാജിയെ കാണാനില്ലായിരുന്നു. മലപ്പുറത്തെവിടെയോ ആണെന്ന വിവരമാണ്‌ വീട്ടുകാര്‍ പോലീസിന്‌ നല്‍കിയിരുന്നത്‌. എന്നാല്‍ കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസില്‍ മദ്യപിച്ചെത്തിയ ഒരാള്‍ ഷാജിയെ കാണാതായതല്ലെന്നും സഹോദരന്‍ കൊന്ന്‌ വീടിന്‌ സമീപം കുഴിച്ചിട്ടിരി‌ക്കുകയാണെന്നും വെളിപ്പെടുത്തി . ഇതോടെയാണ്‌ നാടകീയ സംഭവങ്ങള്‍ക്ക്‌ തുടക്കമായത്‌. ഈ വിവരം പത്തനംതിട്ട ഡിവൈഎസ്‌പി പുനലൂര്‍ ഡിവൈഎസ്‌പിയെ അറിയിച്ചു. പുനലൂര്‍ ഡിവൈഎസ്‌പി ഷാജിയുടെ സഹോദരന്‍ സജിനേയും അമ്മ പൊന്നമ്മയേയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തതോടെയാണ്‌ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്‌. സജിനും ഭാര്യയും അമ്മയും മാത്രം അറിഞ്ഞിരുന്ന രഹസ്യം ഈയിടെ അമ്മ ഇവരുടെ അടുത്ത ബന്ധുവിനോട്‌ പറഞ്ഞിരുന്നു. കുടുംബവുമായി എന്തോ കാരണത്താല്‍ തെറ്റിയ ബന്ധുവാണ്‌ പോലീസിന്‌ വിവരം നല്‍കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →