തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗ നിര്‍ദ്ദശങ്ങള്‍ ആരോഗ്യവകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനഡണ്ഡങ്ങള്‍ അനുസരിച്ച ഡിസ്‌ചാര്‍ജ് ചെയത് 7 ദിവസം വരെ അനാവശ്യ യാത്രകളും സാമൂഹിക ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്. പ്രാഥമീക സമ്പര്‍ക്കം വഴി രോഗ സാധ്യത കൂടുതലുളളവര്‍ വീട്ടിലോ സ്ഥാപനത്തിലോ 14 ദിവസം ക്വാറന്‍റൈനിലിരിക്കണം. . ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ 1056 ലോ തൊട്ടുടുത്തുളള ആരോഗ്യ പ്രവര്‍ത്തകരേയോ വിവരം അറിയിക്കണം. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന 7 ദിവസം കൂടി ക്വാറന്‍റൈനില്‍ തുടരണം
പ്രഥമീക സമ്പര്‍ക്കത്തിലുളളവര്‍ 14 ദിവസം അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും മാസ്‌ക്ക് ധരിക്കുക, കൈകളുടെ ശുചിത്വം, തുമ്മുമ്പോഴും ചുമക്കുമ്പോഴും ശുതിത്വ മര്യാദകള്‍ പാലിക്കുക തുടങ്ങിയവ കര്‍ശനമായി ചെയ്യണം. കല്യാണം, മറ്റുചടങ്ങുകള്‍, ജോലി, സന്ദര്‍ശനങ്ങള്‍, തുടങ്ങിയ സാമൂഹ്യ ഇടപെടലുകള്‍ ഒഴിവാക്കുക. ലക്ഷണങ്ങളില്ലാത്ത ദ്വിദീയ സമ്പര്‍ക്കക്കാര്‍ സമൂഹ്യ വ്യാപനമോ പ്രാദേശിക വ്യാപനമോ ഉണ്ടായിട്ടുളള രാജ്യങ്ങളില്‍ നിന്നോ പ്രദേശങ്ങളില്‍ നിന്നോ എത്തിയവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുളളവര്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക.
കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കുകയും വേണം. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സ തേടുക ,നെഗറ്റീവ് ആണെങ്കില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് 7 ദിവസം നിരീക്ഷിക്കുക .ഈ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. 48 മണിക്കൂറിനുളളിലുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കുകയും ഫലം ലഭിച്ചിട്ടില്ലാത്തവര്‍ ലഭിക്കുന്നതുവരെ റൂം ക്വാറന്റൈനില്‍ കഴിയുകയും ചെയ്യുക ഫലം നെഗറ്റീവാണെങ്കില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സാമൂഹിക അകലം പാലിക്കുക.തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നില്ലെങ്കില്‍ 14 ദിവസം റൂം ക്വാറന്റൈനില്‍ കഴിയുക. ലക്ഷണങ്ങള്‍ കണ്ടാല്‍ 1056 ല്‍ ബന്ധപ്പെടുക എല്ലായിപ്പോഴും കോവിഡ് പ്രതിരോധ ശീലങ്ങള്‍ പിന്തുടരുക.