ആദ്യത്തേത് എപ്പോഴും സ്പെഷ്യൽ ആയിരിക്കും.
അണ്ടേ സുന്ദരാ നികി എന്ന തെലുങ്ക് ചിത്രത്തിലൂടെ മലയാളി താരം നസ്രിയ എത്തുന്നു. നസ്രിയയുടെ ആദ്യ തെലുങ്കു ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചു. നസ്രിയ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
ചിത്രീകരണത്തിനായി ഫഹദ് ഫാസിലിനൊപ്പമാണ് താരം ഹൈദരാബാദിൽ എത്തിയത്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.