ന്യൂഡല്‍ഹി: കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയ്ക്ക് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മറ്റ് സംസ്ഥാനങ്ങളും.രാജസ്ഥാനില്‍ മേയ് മൂന്നുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് പുറത്തു നിന്നും വരുന്നവര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുപിയില്‍ 5 നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ അലഹബാദ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. അടുത്ത തിങ്കളാഴ്ച വരെയാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി ഉള്ളത്. അതിനിടെ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടിലും കേരളത്തിലും അടക്കം പല സംസ്ഥാനങ്ങളും ഇതിനോടകം നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിയ്ക്ക് പിന്നാലെ രാജസ്ഥാനിലും യുപിയിലും ലോക്ക് ഡൗണ്‍
