തൃശൂർ പൂരം ചടങ്ങ് മാത്രമാക്കിയാകും നടത്തുകയെന്ന് തിരുവമ്പാടി വിഭാഗം, 15 ആനകളെ എഴുന്നള്ളിച്ച് ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും 24ലെ പകൽ പൂരവും നടത്താൻ പാറമേക്കാവ്

തൃശൂർ : തൃശൂർ പൂരം ചടങ്ങ് മാത്രമാക്കി നടത്താൻ തിരുവമ്പാടി വിഭാഗത്തിന്റെ തീരുമാനം. ഒരാനപ്പുറത്ത് ചടങ്ങുകൾ പൂർത്തിയാക്കും. കൊവിഡ് വ്യാപനത്തോത് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. സർക്കാർ നിർദേശങ്ങൾ പൂർണമായും അംഗീകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

എന്നാൽ , പൂരം ആഘോഷമായി നടത്താനാണ് പാറമേക്കാവ് വിഭാഗത്തിന്റെ തീരുമാനം. 15 ആനകളെ എഴുന്നള്ളിക്കും. ഇലഞ്ഞിത്തറമേളവും വെടിക്കെട്ടും 24ലെ പകൽ പൂരവും നടത്തും. കുടമാറ്റവും സാമ്പിൾ വെടിക്കെട്ടും പ്രതീകാത്മകമാകും. അതേസമയം, ചമയപ്രദർശനം, പൂരക്കഞ്ഞി വിതരണം എന്നിവ ഒഴിവാക്കിയതായി പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ 19/04/21 തിങ്കളാഴ്ച വൈകിട്ട് വ്യക്തമാക്കി.

തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ ആയിരുന്നു. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലായിരുന്നു തീരുമാനം.

Share
അഭിപ്രായം എഴുതാം