കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍ പറത്തി ഏ.ടിഎമ്മുകള്‍ . ഭൂരിഭാഗം എടിഎമ്മുകളിലും സാനിടൈസര്‍ ഇല്ല. ദിവസേന നൂറുകണക്കിനാളുകള്‍ കയറിയിറങ്ങുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന എടിഎമ്മുകളിലാണ് ഈ സുരക്ഷാ വീഴ്ച. കൈകഴുകാനുളള സംവിധാനങ്ങള്‍ ഇല്ലാത്തതിന്‍ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ നടപടിയെടുക്കുന്ന പോലീസ് ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല.
എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റേറ്റ് ബാങ്ക് എടിഎമ്മില്‍പോലും സാനിട്ടൈസര്‍ ഇല്ലാത്ത സ്ഥിതിയാണുളളത്..കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇടപാടുകാര്‍ ഇത് ആശങ്കക്കിട യാക്കിയിട്ടുണ്ട്. ആവശ്യത്തിന് ശുചീകരണം പോലും ഇവിടെ നടക്കുന്നില്ല.കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ എടിഎമ്മുകള്‍ കോവിഡ് വ്യാപന ഭീഷണി ഉയര്‍ത്തിയിരുന്നു. പല രോഗികളുടെയും റൂട്ട്മാപ്പില്‍ എടിഎം കൗണ്ടറുകളും ഉള്‍പ്പെട്ടിരുന്നു.യുപിഐ ഉള്‍പ്പെട കറന്‍സി രഹിത ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ മിക്ക ബാങ്കുകളും എടിഎമ്മുകളുടെ പരിപാലനം നാമമാത്രമാക്കി.