കല്‍പ്പറ്റ: കോവിഡ് രണ്ടാം തരംഗ വ്യാപനം കര്‍ണാടകയില്‍ ഇഞ്ചി കൃഷി നടത്തുന്ന മലയാളി കര്‍ഷകരെ ആശങ്കയിലാക്കി . കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്കയിലാണ് കര്‍ണാടകയിലെ നിരവധി മലയാളികളായ ഇഞ്ചി കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്കഡൗണില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംഭവിച്ചിരുന്നു.
പാട്ടത്തിനെടുത്ത ഭൂമിയിലാണ് മലയാളികളായ ഇഞ്ചി കര്‍ഷകര്‍ ഏറെയും കൃഷി ചെയ്യുന്നത്. ഇപ്പോള്‍ വിത്തിറക്കേണ്ട സമയമാണ് . സ്ഥലം കൃഷിയോഗ്യമാക്കി ഇഞ്ചി വിത്ത് നടാനുളള പണി പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും പ്രദേശത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നത്.കഴിഞ്ഞ വര്‍ഷം ഇഞ്ചി പാടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് സര്‍ക്കാരും ഊരുമൂപ്പന്മാരും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മലയാളികളുടെ ഇഞ്ചി പാടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ വിലക്കുകയും ചെയ്തിരുന്നു. സാമൂഹ്യ വിരുദ്ധരുടെ ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട് .
കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗര്‍, കുടക്, ഷിമോഗ ജില്ലകളിലാണ് കേരളത്തില്‍ നിന്നുളള കര്‍ഷകര്‍ പ്രധാനമായും കൃഷി നടത്തുന്നത്. ഒരേക്കര്‍ കൃഷിക്ക ശരാശരി 80,000 രൂപ വരെ ചെലവാകും. പണികള്‍ എല്ലാം ആരംഭിച്ച് കഴിഞ്ഞ സ്ഥിതിക്ക് ഇപ്രവശ്യവും വന്‍ നഷ്ടം സംഭവിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍കര്‍

