കോവിഡ്: 80 ശതമാനം രോഗികളും കേരളമടക്കം 10 സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളില്‍ എണ്‍പതു ശതമാനവും കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്നാട്, കേരളം, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളില്‍ 79. 32 ശതമാനവും. ഇതില്‍ത്തന്നെ മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ആകെ രോഗികളുടെ 65.02 ശതമാനമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവഡിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് മഹാരാഷ്ട്രയെയാണ്. ആകെയുള്ള കോവിഡ് കേസുകളില്‍ 38.09 ശതമാനവും ഇവിടെയാണ്. പ്രതിദിന രോഗനിരക്കിലും മുമ്പില്‍ മഹാരാഷ്ട്ര തന്നെ-63,724. തൊട്ടുപിന്നില്‍ ഉത്തര്‍പ്രദേശും(27,360), ഡല്‍ഹിയുമാണ്(19,486). രാജ്യത്തെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അനുദിനം രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ രാജ്യത്ത് 2,34,692 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,341 പേര്‍ മരിച്ചു. ഇതോടെ കേസുകളുടെ ആകെ എണ്ണം 1,45,26,609 ആയും മൊത്തം മരണസംഖ്യ 1,75,649 ആയും ഉയര്‍ന്നു. അതിനിടെ, രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ 12 കോടി കടന്നു. 17,37,539 സെഷനുകളിലായി 11,99,37,641 ഡോസ് വാക്സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →