യു എസ് വെടിവെപ്പ്: കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് സൂചന

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്‍ഡ്യാനപൊളിസിലെ ഫെഡെക്‌സ് കമ്പനി കേന്ദ്രത്തില്‍ 19 കാരനായ മുന്‍ ഉദ്യോഗസ്ഥന്‍ നടത്തിയ കൂട്ട വെടിവയ്പില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് സൂചന.ഇന്‍ഡ്യാനപ്പലിസിലെ സിഖ് വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച നാല് പേരെന്നു സിഖ് സമുദായിക നേതാവിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും സിഖ് സമുദായിക നേതാവ് ഗുരിന്ദര്‍ സിങ് ഖല്‍സ മാധ്യമങ്ങളോട് പറഞ്ഞു.കമ്പനിയിലെ ഭൂരിഭാഗം ജോലിക്കാരും ഇന്ത്യക്കാരായിരുന്നുവെന്ന് ഇന്ത്യാന പൊലീസ് മേധാവി റാന്‍ഡല്‍ ടെയ്ലര്‍ പറഞ്ഞു.

എന്നാല്‍ ഇന്‍ഡ്യാനപ്പലിസ് പോലീസ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.ആക്രമണത്തില്‍ 8 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം കമ്പനിയിലെ മുന്‍ ജീവനക്കാരനായ ബ്രന്‍ഡന്‍ ഹോളാണ് വെടി വച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം ബ്രന്‍ഡന്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →