ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് കേസുകള്‍ ആഗോളതലത്തില്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ട് മാസത്തിനിടെ പുതിയ കേസുകളുടെ എണ്ണം ഇരട്ടിയായതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.കൊവിഡ് നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞ പാപുവ ന്യൂ ഗ്വിനിയ പോലുള്ള് രാജ്യങ്ങളിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷാരംഭത്തില്‍ ഇവിടെ 900 ല്‍ താഴെ കേസുകളും ഒമ്പത് മരണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ 9,000 കേസുകളും 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം