കോവിഡ്: വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍.
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും വിവിധ കേന്ദ്രഭരണപ്രദേശങ്ങളും രാത്രി കര്‍ഫ്യുകളും ആഴ്ചാവസാനം ലോക്ക്ഡൗണും ഏര്‍പ്പെടുത്തി.

ഡല്‍ഹി- ഈ മാസം 19 വരെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം.

മഹാരാഷ്ട്ര -കോവിഡ് വ്യാപനത്തില്‍ മുമ്പത്തിയിലുള്ള മഹാരാഷ്ട്രയില്‍ അടുത്ത മാസം ഒന്നു വരെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടത്തും നിരോധനാജ്ഞ നിലവിലുണ്ട്. മതിയായ കാരണം കൂടാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജസ്ഥാന്‍-രാജസ്ഥാനില്‍ നേരത്തേ തന്നെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, െവെകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ 12 മണിക്കൂര്‍ കര്‍ഫ്യു ഈ മാസം 30 വരെ നടപ്പാക്കുമെന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ്-കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള 10 ജില്ലകളിലും പ്രതിദിനം രണ്ടായിരത്തിലേറെ പുതിയ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളിലും രാത്രി കര്‍ഫ്യു.രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെ നിയന്ത്രണം.ലഖ്നൗ, പ്രയാഗ്രാജ്, വരാണസി, കാണ്‍പുര്‍, ഗൗതം ബുദ്ധ് നഗര്‍, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പുര്‍, മൊറാദാബാദ് ജില്ലകളില്‍ കര്‍ശനനിയന്ത്രണങ്ങള്‍.

ഒഡീഷ- ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന പത്തു ജില്ലകളില്‍ വൈകിട്ട് ആറു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ രാത്രി കര്‍ഫ്യു നിലവില്‍.
ഈ ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ വാരാന്ത്യ അടച്ചിടലിനും നിര്‍ദേശം. മറ്റു ജില്ലകളില്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെ രാത്രി കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടക-ബംഗളുരു,മൈസുരു, മംഗളുരു, കലബുറഗി, ബിദര്‍, തുമകുരു, ഉഡുപ്പി-മണിപ്പാല്‍ എന്നിവിടങ്ങളില്‍ ഈ മാസം 20 വരെ രാത്രി കര്‍ഫ്യു. രാത്രി പത്തു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ നിയന്ത്രണം.

പഞ്ചാബ്-ഈ മാസം 19 വരെ ചണ്ഡീഗഡില്‍ വാരാന്ത്യ കര്‍ഫ്യു.

ഗുജറാത്ത്-ജാംനഗര്‍, ഭാവ്നഗര്‍, ജുനാഗഡ്, ഗാന്ധിനഗര്‍, ആനന്ദ്, നാഡിയാദ്, മെഹ്സാന, മോര്‍ബി, ദാഹോബ്, പടാന്‍, ഗോന്ധ്ര, ഭുജ്, ഗാന്ധിധാം, ബറൂച്, സുരേന്ദ്രനഗര്‍, സൂററ്റ്, അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര എന്നിവിടങ്ങില്‍ രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. നിയന്ത്രണം അടുത്ത 30 വരെ.

മധ്യപ്രദേശ്-ഡസനിലേറെ നഗരങ്ങളിലും പട്ടണങ്ങളിലും അടുത്ത 22 വരെ രാത്രികാല ലോക്ക്ഡൗണ്‍ നിലവില്‍.

ഹരിയാന-കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഹരിയാനയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ രാത്രികാല കര്‍ഫ്യു.

Share
അഭിപ്രായം എഴുതാം