റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്പുട്നിക് വി വാക്സിന്‍ ഈ മാസം ഇന്ത്യയിലെത്തും

April 16, 2021 - 9:09 pm

ന്യൂഡല്‍ഹി: രാജ്യത്ത് റഷ്യന്‍ നിര്‍മിത സ്പുട്നിക് വി വാക്സിന്‍ ഈ മാസം എത്തും. അതിവേഗത്തില്‍ വാക്‌സിന്‍ എത്തിക്കാന്‍ നീക്കം നടക്കുന്നതായി റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ബാല വെങ്കിടേഷ് വര്‍മ. വാക്സിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. മേയില്‍ വാക്സിന്റെ നിര്‍മാണം വര്‍ധിപ്പിക്കും. പ്രതിമാസം 50 ദശലക്ഷം വാക്സിന്‍ നിര്‍മിക്കുമെന്നും വെങ്കിടേഷ് പറഞ്ഞു.മേയ് ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്നിക് വാക്സിന്‍ വിതരണം ചെയ്യുക. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സ്പുട്നിക് 5 വാക്സിന് അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനായി സ്പുട്നിക്. റഷ്യയിലെ ഗമാലെയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡിമിയോളജി ആന്‍ഡ് മൈക്രോബയോളജിയാണ് സ്പുട്നിക് 5 വികസിപ്പിച്ചെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *