മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച കെടി ജലീലിന് പിന്തുണയുമായി താനൂര്‍ എംഎല്‍എ വി.അബ്ദൂര്‍ റഹ്മാന്‍. വീട്ടില്‍കിടന്നുറങ്ങിയ ആരേയും വിളിച്ചുണര്‍ത്തി ജലീല്‍ ജോലി നല്‍കിയിട്ടില്ല. നിങ്ങളുടെ വേട്ടയാടലുകള്‍ക്കുമുന്നില്‍ മുട്ടുമടക്കുന്നവനല്ല അ്‌ദ്ദേഹമെന്നും അബ്ദൂര്‍ റഹ്മാന്‍ തന്റെ ഫെയസ് ബൂക്ക് കുറിപ്പില്‍ പറഞ്ഞു.
ഫെയ്‌സ് ബുക്ക് കുറിപ്പ് തുടരുന്നു ‘ ബാര്‍ കോഴക്കേസില്‍ അഴിമതി ആരോപിതനായ മന്ത്രി കെ.ബാബു രാജിക്കത്തുമായി ഉമ്മന്‍ചാണ്ടിയുടെ പിന്നാലെ നടന്ന് ചെരുപ്പു തേഞ്ഞ കഥയെല്ലാം നാട്ടില്‍ പാട്ടാണ്. പ്രത്യക്ഷ തെളിവുകള്‍ ഉണ്ടായിട്ടും തന്റെ മന്ത്രിയുടെ രാജിക്കത്ത് വലിച്ചുകീറികളഞ്ഞ ഉമ്മന്‍ ചാണ്ടിയുടേയും പാലം പൊളിഞ്ഞിട്ടും ഞാന്‍ ഒന്നും അറിഞ്ഞില്ലേയെന്ന് വിലപിക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെയും അനുയായികള്‍ ധാര്‍മ്മികത എന്നൊക്കെ പറഞ്ഞുതുടങ്ങിയിരിക്കുന്നു.പക്ഷാ പാതപരമായ ഓര്‍മ്മക്കുറവ് ബാധിച്ചവരെ ചിലകാര്യങ്ങള്‍ ഓര്‍മ്മപെടുത്താനുണ്ട്.
50ലക്ഷം രൂപയാണ് മുസ്ലീം ലീഗ് എംഎല്‍എ കെ.എം ഷാജിയടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച നിലയില്‍ വിജിലന്‍സ് കണ്ടെടുക്കുന്നത്. അദ്ദേഹത്തിന്റെ സ്വത്തിലുണ്ടായ വര്‍ദ്ധനവും വീട്ടില്‍ സൂക്ഷിച്ച വിദേശ കറന്‍സിയുമൊന്നും തന്നെ ഈ ധാര്‍മ്മികത വിളമ്പുന്നവര്‍ക്ക് കാണാനാവുന്നില്ല. 150 കോടിയിലേറെ തട്ടിപ്പുനടത്തിയ മറ്റൊരു മുസ്ലീം ലീഗ് ജന പ്രതിനിധിയും ഇവരുടെ മുന്നിലൂടെ തല ഉയര്‍ത്തി നടക്കുന്നുണ്ട്. അദ്ദേഹം ചെയ്തതിലെ അധാര്‍മ്മികതയൊന്നും ഇവരെ തെല്ലുമേ അലട്ടുന്നില്ല. കത്വയിലെ ഒരു കുഞ്ഞുപൈതലിന്റെ പേരില്‍ പിരിച്ച പണംപോലും സ്വന്തം പോക്കറ്റിലാക്കിയവരുടെ ധാര്‍മ്മികതയിലും അവര്‍ക്ക് തെല്ലും വേദനയില്ല.
കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മുട്ടുകുത്തിച്ചപ്പോള്‍ മുതല്‍ മുസ്ലീം ലീഗ് അദ്ദേഹത്തെ വേട്ടയാടാന്‍ തുടങ്ങിയതാണ്. അവരുടെ മുന്നിലൂടെ അദ്ദേഹം രണ്ടുതവണ എംഎല്‍എ ആയി. ഒരു തവണ മന്ത്രിയായി. കേരളം മുഴുവന്‍ അംഗീകരിക്കുന്ന നേതാവായി. പക്ഷെ അദ്ദേഹം ഇപ്പോഴും ലീഗിന് കണ്ണിലെ കരടായി തുടരുന്നു. അതുകൊണ്ട് മാത്രമാണ് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് രാജി സമര്‍പ്പിച്ച അദ്ദേഹത്തിനെ പിന്നെയും വേട്ടയാടുന്നത്. സ്വന്തം കണ്ണിലെ മരത്തടി കാണാതെ മറ്റുളളവരുടെ കണ്ണിലെ കരട് ചൂണ്ടിക്കാണിക്കുന്നവരോട് ഒന്നേ പറയാനുളളു . നിങ്ങളുടെ വേട്ടയാടലുകള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നവനല്ല അദ്ദേഹമെന്ന് കഴിഞ്ഞ 15 കൊല്ലം കൊണ്ട് തെളിയിച്ചതാണ് .ഇനിയും അങ്ങനെതന്നെയായിരിക്കും

