റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ജീവനക്കാര്‍ കോവിഡ് പ്രതിരോധ ക്യാമ്പയിനില്‍ ഭാഗമാകണം – ജില്ലാ കലക്ടര്‍

April 15, 2021 - 9:53 pm

കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിച്ച ജീവനക്കാര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായി കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പ്രതിരോധത്തിനായി ബൂത്ത്-വാര്‍ഡുതല കമ്മറ്റികളുടെയും റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ജില്ലാതല സ്‌ക്വാഡുകളുടെ പരിശോധനകള്‍ ശക്തിപ്പെടുത്തുകയും വേണം.

കോവിഡ് വ്യാപന നിരക്ക് അഞ്ചിന് മുകളിലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.  വിവാഹം പോലുള്ള ചടങ്ങുകളും ആള്‍കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള പരിപാടികളും നടത്തുന്നതിന് മൂന്നു ദിവസം മുന്‍പ് സമീപത്തെ പൊലീസ് സ്റ്റേഷനിലോ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലോ അറിയിക്കണം – കലക്ടര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച അവഗാഹം വര്‍ധിപ്പിക്കുന്നതിന്  ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന ടീം ഏപ്രില്‍ 16ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പരിശോധനകളില്‍ പങ്കെടുക്കും.

സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അലക്‌സ് പി. തോമസ്,  സിറ്റി പൊലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, മറ്റു  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *