വീട്ടമ്മയെ തലക്കടിച്ചുവീഴ്ത്തി കവര്‍ച്ച, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: പട്ടിമറ്റത്ത് ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി തലക്കടിച്ചുവീഴ്തി സ്‌കൂട്ടറും പണവും കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി അടുപ്പുകല്ലുങ്കല്‍ വീട്ടില്‍ ആഗ്നല്‍ ബിനോയി (23), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം പളളിപ്പാട്ടു വീട്ടില്‍മുഹമ്മദ് ഷാഫി(31), തൃശൂര്‍ കല്ലൂര്‍ വില്ലേജ് മുട്ടത്തടി തയ്യില്‍ വീട്ടില്‍ അനൂപ് (മാടപ്രാവ് അനുപ് -33) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച 19ന് രാത്രി 7.45 ഓടെയാണ് സംഭവം.

സ്‌കൂട്ടറിലുണ്ടായിരുന്ന 15,000രൂപയും മൊബൈല്‍ഫോണും കവര്‍ച്ച നടത്തിയിരുന്നു. സ്‌കൂട്ടര്‍ പിറ്റേദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുത്തു. ആക്രമിക്കപ്പെട്ട വീട്ടമ്മക്കൊപ്പം മൂന്നുവര്‍ഷം മുമ്പ് ആഗ്നല്‍ ജോലി ചെയ്തിരുന്നു.ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവരുടെ വണ്ടിയില്‍ പണമുണ്ടെന്ന് മനസിലാക്കിയ പ്രതി ക്രിമിനല്‍ പാശ്ചാത്തലമുളള മറ്റു പ്രതികളുമായി ചേര്‍ന്ന് കൂടിയാലോചന നടത്തി കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എറണാകുളം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തികേയന്‍റെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ ഒല്ലൂര്‍ ,വരന്തരപ്പളളി ,പെരുമ്പിലാവ് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ‌ചെയ്യുകയായിരുന്നു.

2020 ഡിസംബറില്‍ നെടുമ്പാശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാലമോഷണക്കേസില്‍ അറസ്റ്റിലായ ആഗ്നല്‍ ജയില്‍ മോചിതനായ ശേഷമാണ് ഈ കേസില്‍ ഉല്‍പ്പെട്ടത്. അനൂപിന് വരന്തരപ്പിളളി ,മതിലകം, ഒല്ലൂര്‍, പുതുക്കാട്, എറണാകുളം നോര്‍ത്ത്, മഞ്ചേരി, കല്‍പ്പറ്റ എന്നീ പോലീസ് സ്‌റ്റേഷനുകൡ കൊലപാതകം, വധശ്രമം ,കവര്‍ച്ച് എന്നിങ്ങനെ നിരവധി കേസുകള്‍ നിലവിലുണ്ട്. നാലുമാസം മുമ്പാണ് ജയില്‍മോചിതനായത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്‍.ആര്‍. ജയരാജിന്‍റെ നേതൃത്വത്തില്‍ കുന്നത്തുനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ സി .ബിനുകുമാര്‍ സബ് ഇന്‍സ്‌പെക്ടര്‍ എബി ജോര്‍ജ്, എഎസ്‌ഐ എംഎ സജീവന്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ മാരായ പിഎ അബ്ദുള്‍ മനാഫ്, എന്‍.എ അജീഷ് ,ടിഎ അബ്‌സല്‍,എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →