കൊൽക്കത്ത : ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റുകൾ പോലും നേടാൻ ബിജെപിക്ക് കഴിയില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . 14/04/21 ചൊവ്വാഴ്ച ജൽപായ്ഗുരി ജില്ലയിലെ ഡാബ്രാം-ഫുൾബാരിയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.
294 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നാല് ഘട്ടങ്ങളിലായി 100 സീറ്റുകൾ ഇതിനകം നേടിയിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല വാദത്തെ മമത പരിഹസിച്ചു.
തെരഞ്ഞെടുപ്പ് നടന്ന 135 സീറ്റുകളിൽ 100 സീറ്റുകൾ ഇതിനകം ബിജെപി നേടിയിട്ടുണ്ടെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ആകെയുള്ള 294 സീറ്റുകളിൽ 70 എണ്ണം പോലും ബിജെപിക്ക് ലഭിക്കില്ലെന്ന് മമത പറഞ്ഞു.

