നോയിഡയില്‍ വന്‍ തീപിടുത്തം. മൂന്നുവയസുളള രണ്ടുകുട്ടികള്‍ വെന്തുമരിച്ചു

ന്യൂഡല്‍ഹി: നോയിഡയിലെ ചേരിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നുവയസ് പ്രായമുളള രണ്ടുകുട്ടികള്‍ വെന്തുമരിച്ചു. 150 ഓളം കുടിലുകള്‍ കത്തി നശിച്ചു. രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. നോയിഡയില്‍ ഫേസ് 3 ന് സമീപം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

ബെഹ് ലോല്‍പൂര്‍ ഗ്രാമത്തില്‍ ജെജെ ക്ലസ്റ്ററില്‍ തീപടര്‍ന്നതായി വിവരം ലഭിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍തന്നെ സ്ഥത്തെത്തി തീ അണക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തി. നാലരയോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞത് . സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമീക നിഗമനം.

തീപിടിച്ച സമയം കുട്ടികള്‍ ഉറങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റു‌മോര്‍ട്ടത്തിനായി അയച്ചു. പകല്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീ അണക്കാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു. 12 അഗ്നിശമന യൂണിറ്റുകളാണ് തീ അണയ്ക്കാനെത്തിയത്. തീപിടുത്തവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →