ലഖ്‌നൗ; ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നിയന്ത്രണം വിട്ട ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലഖ്‌നയിലേക്ക പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം പുരുഷന്മാരാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 45 പേര്‍ ട്രക്കിലുണ്ടായിരുന്നതായി ഇറ്റാവ പോലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ പറഞ്ഞു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.