കൊറോണക്കെതിരെ പരസ്യമായി പൂജ നടത്തി സാംസ്‌കാരിക മന്ത്രി

ഇന്‍ഡോര്‍: കോവിഡ് പ്രതിരോധത്തിന് പരസ്യ പൂജയുമായി മന്ത്രി. മധ്യപ്രദേശ് ടൂറിസം -സാംസ്‌കാരിക വകുപ്പുമന്ത്രി ഉഷാ ഥാക്കൂറാണ് ഇന്‍ഡോര്‍ എയര്‍പോര്‍ട്ടിലുളള ദേവി അഹല്യഭായി ഹോക്കറുടെ പ്രതിമതക്കുമുമ്പില്‍ പരസ്യമായി പൂജ നടത്തിയത്. എയര്‍പോര്‍ട്ട് ഡയറക്ടറും ജീവനക്കാരും അടക്കം ഉളളവര്‍ പൂജയില്‍ പങ്കെടുത്തു. ഫെയ്‌സ്മാസ്‌ക് ധരിക്കാതെയാണ് ബിജെപി മന്ത്രി ഉഷ ഥാക്കൂര്‍ പൂജയില്‍ പങ്കെടുത്തത്. മാസ്ക് ധരിക്കാതെയുളള ഉഷാ ഥാക്കൂറിന്റെ ഈ പ്രവര്‍ത്തി വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

എന്നാല്‍ താന്‍ പതിവായി പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ചാണകം കൊണ്ട് നിര്‍മ്മിച്ച ‘കൗഡങ്ങ് കേക്ക് ‘ഒരെണ്ണം കത്തിച്ച് പൂജനടത്തിയാല്‍ 12 മണിക്കൂര്‍ നേരത്തേക്ക് വീട് സാനിറ്റൈസ് ചെയ്തിന് തുല്ല്യമായിരിക്കും എന്നായിരുന്നു വിശദീകരണത്തിനോപ്പം മന്ത്രി പറഞ്ഞത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 4882 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. രോഗബാധമൂലം 4000പേര്‍ ഇതിനോടകം മരിച്ചുകഴിഞ്ഞു. മൂന്നുലക്ഷത്തിലധികം പേര്‍ ചികിത്സയില്‍ കഴിയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ഒരു മന്ത്രി കോവിഡ് പ്രതിരോധത്തിന് പൂജയുമായി മാതൃക കാട്ടിയിരിക്കുന്നത്. മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമാവുകയാണ്

കേരളമടക്കം 10 സംസ്ഥാനങ്ങലിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.ഇതില്‍തന്നെ മഹാരാഷ്ട്രയിലാണ് ആശങ്കജനകമാം വിധം സ്ഥിതിഗതികള്‍ രൂക്ഷമാകുന്നത്.

Share
അഭിപ്രായം എഴുതാം