കൊച്ചി: പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ വെളളാപ്പ ഏ ബി അബ്ദുല്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ഇരട്ട ജീവ പര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ഇരട്ട ജീവ പര്യന്തവും ലക്ഷം രുപ പിഴയും ശിക്ഷ വിധിച്ച കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് സകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ആനച്ചാല്‍ മുഹമ്മദ് നൗഷാദ്(37), തൃശൂര്‍ കീച്ചേരി ചിരാനെല്ലൂര്‍ അഷ്‌ക്കര്‍(31) നീലേശ്വരം കോട്ടപ്പുറം മുഹമ്മദ് റമീസ് (28) ,കീച്ചേരി ചിരാനെല്ലൂര്‍ ഷിഹാബ് (33),കണ്ണൂര്‍ എടചൊവ്വ നിമിത് (43), മലപ്പുറം ചങ്കരംകുളം അമീര്‍ (25), മലപ്പുറം ആലങ്കോട് മാന്തളം ജസീര്‍ (22) എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്.
2013 ആഗസ്റ്റ് 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 5ന് പുലര്‍ച്ചെ കവര്‍ച്ച നടത്താനായി വീട്ടില്‍ അതിക്രമിച്ച കയറിയ സംഘം സലാം ഹാജിയെ കൊലപ്പെടുത്തുകയും മകനെ അ്‌വശ നിലയിലാക്കുകയും ചെയ്‌തെന്നാണ് കേസ് . മുഖത്ത ടേപ്പ് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. കൊലപാതകത്തില്‍ പ്രതികളുടെ പങ്കാളിത്തം ബന്ധപ്പെടുത്തുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയ നേരിട്ടുളള തെളിവുകളും സാഹചര്യ തെളിവുകളും ഫലപ്രദമാം വിധം വിചാരണ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. കൊലപാതകം ആസുത്രിതമാണെന്ന് ഫോണ്‍കോള്‍ വിശദാംശങ്ങളില്‍ നിന്ന് വ്യക്തമാണ്. വിചാരണ കോടതിയുടെ വിധിയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയ കോടതി ഏഴുപേരുടേയും ഹര്‍ജികള്‍ തളളി.