ഓട്ടത്തിനിടയില്‍ ലോറിയുടെ ചക്രം ഊരിത്തെറിച്ചു

മാള: ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് പിന്‍ചക്രങ്ങള്‍ ഊരി തെറിച്ചു. ഇരകുചക്ര യാത്രിക രക്ഷപെട്ടത് തലനാരിഴക്ക്. മാള കെഎസ് ആര്‍ടിസി സ്റ്റാന്റിന് സമീപം 2021 ഏപ്രില്‍ 8ന് വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

കെകെ റോഡിലേക്ക് തിരിയുന്ന ജംങ്ഷനില്‍ ടിപ്പര്‍ ലോറിയുടെ ആക്‌സില്‍ ഒടിഞ്ഞ് പുറകില്‍ വലതുവശത്തെ ഇരുചക്രങ്ങളും തെറിച്ചുപോവുകയായിരുന്നു. തൊട്ടുപുറകില്‍ വരുകയായിരുന്ന ഇരുചക്ര യാത്രികന്‍ ഒഴിഞ്ഞുമാറി. ലോറിയുടെ ചക്രങ്ങള്‍ തെറിട്ടുവരുന്നതുകണ്ട് ഇരുചക്ര യാത്രിക ബ്രേക്ക് ചെയ്ത് വാഹനം നിറുത്തിയതിനാലാണ് അപകടം ഒഴിവായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →