കോഴിക്കോട്: നികുതി വെട്ടിച്ച് ട്രെയിനില്‍ കടത്തിയ 30 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. മംഗള എക്‌സ്പ്രസിലെ യാത്രക്കാരായ രാജസ്ഥാന്‍ സ്വദേശികളില്‍ നിന്നാണ് ആഭരണം പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശിയായ ജഗറാം(19), സഹോദരന്‍ വസ്‌നാറാം (25) എന്നിവരെയാണ് ക്രൈം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അംഗങ്ങളായ ഹെഡ്‌കോണ്‍സ്റ്റബിള്‍ വിപി മഹേഷ് കുമാര്‍, കോണ്‍സ്റ്റബിള്‍ സി അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് പിടിച്ചെടുത്തത്.
കണ്ണൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ചുളള പരിശോധനയിലാണ് 13 കോടിയിലേറെ രൂപ വിലവരുന്ന 30.733 കിലോഗ്രം സ്വര്‍ണം സ്വര്‍ണം കണ്ടെത്തിയത്. തൃശൂരിലെ മൊത്തവിതരണ കേന്ദ്രത്തിലേക്കുളളതാണ് സ്വര്‍ണം എന്ന അറിയിച്ചെങ്കിലും മുഴുവന്‍ സ്വര്‍ണത്തിനും നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആയില്ല.തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് ആര്‍പിഎഫ് ഓപീസിലെത്തിച്ച് ജിഎസ്ടി ഇന്റലിജന്‍സ് സ്‌ക്വാഡിന് കൈമാറി. ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ബില്ലിലും അനുബന്ധ രേഖകളിലും അപാകതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 77.5 ലക്ഷം രൂപ പിഴ ഈടാക്കി ആഭരണം വിട്ടുനല്‍കുകയായിരുന്നു.