വൈക്കോല്‍ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന വായുമലിനീകരണം തടയല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതിലൂടെ ഡല്‍ഹിയില്‍ ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭേതഗതി വരുത്തിയ ഓര്‍ഡിനന്‍സ് അടുത്തയാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സോളിസിറ്റര്‍ തുഷാര്‍ മേത്തയാണ് ചിഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡേ അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കിയത്.

സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ പഞ്ചാബ് ഹരിയാന അടക്കമുളള സംസ്ഥാനങ്ങളില്‍ വിളവെടുപ്പിന് ശേഷം വയ്‌ക്കോല്‍ കൂട്ടിയിട്ടു കത്തിക്കുന്നത് വായുമലിനീകരണം ഉണ്ടാക്കുന്നുവെന്ന ഹര്‍ജിയില്‍ പരിഹാരം കാണാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തിയത്. വായു മലിനീകരിക്കുന്നവര്‍ അഞ്ചുവര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കുന്ന കുറ്റമാക്കിയാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ നിയമമായി.

മലിനീകരണത്തിനുളള കാരണങ്ങള്‍ കണ്ടെത്തി വായു ഗുണനിലവാരം ഉറപ്പുവരുത്താന്‍ ആവശ്യമായ ഗവേഷണവും മറ്റും നടത്താനുളള ദൗത്യങ്ങളോടെ 18 അംഗ കമ്മീ,ന്‍ രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ വയലുകളില്‍ വൈക്കോല്‍ കത്തിക്കല്‍ വാഹനപ്പുക ,പൊടി തുടങ്ങിയ ഡല്‍ഹിയെ ബാധിക്കുന്ന ഘടകങ്ങള്‍ പരിശോധിച്ച പരിഹാരം നിര്‍ദ്ദേശിക്കലാണ് പ്രധാന ചുമതല. മലിനീകരണം തടയുന്നതിനായി കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →