തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫിനും തിരുവനന്തപുരത്ത് യുഡിഎഫിനും വോട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തി എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള. ബിജെപിയുടെ സാധ്യത തടയാനാണ് ഇരു മുന്നണികളെയും സഹായിച്ചതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് 08/04/21 വ്യാഴാഴ്ച പറഞ്ഞു.
നേമത്ത് പതിനായിരത്തോളം വോട്ടുകളും തിരുവനന്തപുരത്ത് മൂവായിരത്തോളം വോട്ടുകളും പാര്‍ട്ടിക്കുണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു.
നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വിജയം തടയാന്‍ ഇടതു മുന്നണിയാണ് ഉചിതമെന്നതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്കൊപ്പം നിന്നത്.
കഴക്കൂട്ടത്ത് ഉള്‍പ്പെടെ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ലിടത്ത് ഇരുമുന്നണികളും സഹായം തേടിയെന്നും സിയാദ് കണ്ടള പറഞ്ഞു. എന്നാല്‍ കഴക്കൂട്ടത്ത് ഒരു മുന്നണിയോടും മമത കാണിച്ചല്ലെന്നും പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ട് ചെയ്‌തെന്നും എസ്ഡിപിഐ നേതാവ് പറഞ്ഞു.