അയ്യപ്പനും സകല ദേവതകളും സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: അയ്യപ്പനും സകല ദേവതകളും സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങളുടെ കൂടെ നിന്ന സര്‍ക്കാരിനൊപ്പ മാണ് അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള എല്ലാ ദേവഗണങ്ങളുമെന്നായിരുന്നു 06/04/21 ചൊവ്വാഴ്ച രാവിലെ വോട്ടു രേഖപ്പെടുത്തിയ ഉടൻ മുഖ്യമന്ത്രിയുടെ പ്രതികരണം. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ഹൈസ്‌ക്കൂളില്‍ കുടുംബസമേതം എത്തിയാണ് പിണറായി വോട്ടുചെയ്തത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും ജനം അതെല്ലാം തള്ളിക്കളഞ്ഞെന്നും എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിക്കും. എന്നാല്‍ മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി യുഡിഎഫ് അവര്‍ക്ക് വോട്ടുമറിച്ചുകൊടുത്ത് ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →