മൂന്നാറില്‍ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

മൂന്നാര്‍. തേയില കൊളുന്തുമായി പോയ ട്രാക്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്ക്. സെവന്‍മല എസ്റ്റേറ്റ് ‌നാഗര്‍മുടി ഡിവിഷന്‍ സ്വദേശിയായ എസക്കിമുത്തു(56)നാണ് പരിക്കേറ്റത്. 5.4.2021 തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ സെവന്‍മല എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ സഹപ്രവര്‍ത്തകര്‍ മൂന്നാറിലെ ഹൈറേഞ്ച് ഹോസ്പ്പിറ്റലിലെത്തിച്ചു. തുടര്‍ന്നു മുത്തുവിന്റെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 800 അടി താഴ്ചയിലേക്ക് മറിഞ്ഞ ട്രാക്ടറിന്റെ ക്യാബിനും ട്രെയിലറും വേര്‍പെട്ട് നിലയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →