തെലങ്കാനയിൽ ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 87 പേർക്ക് കോവിഡ്

നിസാമാബാദ്: തെലങ്കാനയില്‍ ഒരു വിവാഹ സൽക്കാരത്തില്‍ പങ്കെടുത്ത 87 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 04/04/21ഞായറാഴ്ച മുതൽ ഒരു ഗ്രാമം മുഴുവൻ ഐസൊലേഷന്‍ കേന്ദ്രമാക്കി പ്രഖ്യാപിച്ചു. നിസാമാബാദ് ജില്ലയിലെ ഹന്‍മജിപേട്ട് ഗ്രാമത്തിലാണ് സംഭവം.

ഗ്രാമത്തിലെ വിവാഹത്തില്‍ 370 പേര്‍ പങ്കെടുത്തതായാണ് വിവരം. രോഗം സ്ഥിരീകരിച്ചവരെയെല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തില്‍ ഒരു ഐസൊലേഷന്‍ സെന്റര്‍ ഒരുക്കുകയും ചെയ്തു.

തൊട്ടടുത്ത സിദ്ധപുര്‍ ഗ്രാമത്തില്‍നിന്നും നിരവധിപേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവിടെയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ പറയുന്നുണ്ട്. രോഗികളുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

നിരവധി പേരെ നിസാമാബാദിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിദ്ധാപൂര്‍ ഗ്രാമത്തിലും ആരോഗ്യവിദഗ്ധര്‍ കോവിഡ് പരിശോധന ക്യാമ്പുകള്‍ തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →