ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: ഉദ്ദവ് താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്സൈസ് മന്ത്രിയായ മുതിര്‍ന്ന എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ ഏഴ് തവണ എം.എല്‍.എയായ വ്യക്തിയാണ്. നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന പാട്ടീല്‍ എന്‍.സി.പി രൂപവത്കരിച്ചതിന് പിന്നാലെ പവാറിനൊപ്പം ചേരുകയായിരുന്നു. നേരത്തെ നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നിലവിലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചിരുന്നു. ഇതോടെയാണ് ആഭ്യന്തര മന്ത്രി കസേര പാട്ടിലിനെ തേടിയെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →