തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വോട്ടുചെയ്ത് പരാജയം ഉറപ്പാക്കുമെന്ന് വിവിധ റാങ്ക് ഹോള്‍ഡേഴ്‌സ് സംഘടനകള്‍. പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമായി നടത്തുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ സര്‍ക്കാരുകളെയെല്ലാം കടത്തിവെട്ടിയതായി സംഘടനകള്‍ കുറ്റപ്പെടുത്തി. കരാര്‍ കണ്‍സള്‍ട്ടന്‍സി നിയമനങ്ങളിലൂടെ പാര്‍ട്ടി ബന്ധുക്കളേയും ആശ്രിതരേയും സര്‍ക്കാര്‍ സര്‍വീസില്‍ തിരുകി കയറ്റുകയും അവരെ നിയമ വിരുദ്ധമായി സ്ഥിരപ്പെടുത്തുകയും മെറിറ്റ് അട്ടി മറിക്കുകയും ചെയ്തതായി സംഘടനകള്‍ ആരോപിച്ചു.
ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള മന്ത്രിമാരും ഡിവൈ എഫ് ഐ നേതാക്കളും തങ്ങള്‍ യുവ ജനങ്ങളോടൊപ്പമല്ല എന്ന തെളിയിക്കുകയായിരുന്നു ഈ പ്രവര്‍ത്തികളിലൂടെ. തങ്ങളുടെ സമരം ജനാധിപത്യപരമായി പരിഹരിക്കാനുളള ഒരു ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും അതിനാല്‍ ഉദ്യോഗാര്‍ത്ഥികളും കുടുംബാംഗങ്ങളും സര്‍ക്കാരിനെതിരെ വോട്ടുരേഖപ്പെടുത്തുമെന്ന് എല്‍ജിഎസ്, സിപിഒ,എല്‍ഡിവി ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക് ഹോള്‍ഡേഴ്‌സ് എച്ചഡിവി ഡ്രൈവര്‍,സ്റ്റാപ് നഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡേഴ്‌സ് ഹോമിയോ അറ്റന്റര്‍ ഗ്രേഡ് രണ്ട് റാങ്ക്‌ഹോള്‍ഡേഴ്‌സ് ,റിസര്‍വ് വാച്ചര്‍/ഡിപ്പോവാച്ചര്‍,കെഎസ് ആര്‍ടിസി ഡ്രൈവര്‍, റിസര്‍വ് ഫോറസറ്റ് വാച്ചര്‍, എന്നീ സംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

