ചൊവ്വയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ‘തടാക ഗർത്തത്തെ ‘ തിരിച്ചറിഞ്ഞ് അമേരിക്കയിലെ ഗവേഷകർ

വാഷിംഗ്ടൺ: എന്നോ ഉരുകിയില്ലാതായ ഒരു ഹിമാനിയുടെ അടയാളങ്ങൾ ചൊവ്വയിലെ വലിയൊരു ഗർത്തത്തിൽ നിന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിലെ ഗവേഷകർ. ചെറു ജലാശയങ്ങൾ തീർത്ത പാടുകളായി ഹിമാനിയുടെ തെളിവുകൾ ഗർത്തത്തിനുള്ളിൽ കാണാം.

നാസയുടെ ‘മാർസ് റക്കോണെസെൻസ് ഓർബിറ്റർ ‘ പകർത്തിയ മിഴിവുള്ള ചിത്രങ്ങൾ ഉപയോഗിച്ചാണ് ഗർത്തത്തിനകത്തെ തടാക വ്യവസ്ഥയുടെ മാപ്പിംഗ് ഗവേഷകർ നടത്തിയത്.

ഗർത്തത്തിനകത്തേക്ക് വെള്ളമൊഴുകിയിറങ്ങിയ പാടുകൾ കാണാനില്ല എന്നതിനാലാണ് ഇത് എന്നോ ഇല്ലാതായ ഒരു ഹിമാനിയുടെ ശേഷിപ്പാകാമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിയത്.

വിദൂര ഭൂതകാലത്തിലെ ചൊവ്വയുടെ കാലാവസ്ഥയെ കുറിച്ച് വ്യക്തമായ സൂചന നൽകുന്നതാണ് ഈ പുതിയ കണ്ടെത്തൽ എന്നാണ് ഗവേഷകർ പറയുന്നത്.

നാസ റോവറുകൾ നിലവിൽ പര്യവേക്ഷണം ചെയ്യുന്ന ഗെയ്ൽ, ജെസെറോ ഗർത്തങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ഗർത്തമെന്ന് ഗവേഷകർ പറയുന്നു.

“ഇത് ചൊവ്വയിൽ മുമ്പ് തിരിച്ചറിയപ്പെടാത്ത തരത്തിലുള്ള ജലശാസ്ത്ര സംവിധാനമാണ്,” ബ്രൗൺ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥി ബെൻ ബോട്ട് റൈറ്റ് പറഞ്ഞു.

“ഇതുവരെ സ്വഭാവ സവിശേഷതകളുള്ള തടാക സംവിധാനങ്ങളിൽ, ഗർത്തത്തിന് പുറത്ത് നിന്ന് ഡ്രെയിനേജ് വരുന്നു, ഗർത്തത്തിന്റെ മതിൽ ലംഘിക്കുന്നു, ചില സന്ദർഭങ്ങളിൽ മറുവശത്തേക്ക് ഒഴുകുന്നു എന്നതിന്റെ തെളിവുകൾ ഞങ്ങൾ കാണുന്നു. എന്നാൽ അതല്ല ഇവിടെ സംഭവിക്കുന്നത്. ഗർത്തത്തിനുള്ളിൽ എല്ലാം സംഭവിക്കുന്നു, അത് മുമ്പത്തെ സ്വഭാവ സവിശേഷതയേക്കാൾ വളരെ വ്യത്യസ്തമാണ്. “
ബോട്ട് റൈറ്റ് പറഞ്ഞു,

“ഈ ഗർത്തം ചൊവ്വയുടെ ആദ്യകാല കാലാവസ്ഥയെക്കുറിച്ച് പ്രധാന സൂചനകൾ നൽകുന്നു. ഇന്നത്തെ പോലെ തണുത്തുറഞ്ഞ മരുഭൂമിയായിരുന്നില്ല ചൊവ്വ , ഒരു കാലത്ത് ചൊവ്വയുടെ കാലാവസ്ഥ ചൂടുള്ളതും നനഞ്ഞതുമായിരുന്നു.”
അദ്ദേഹം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →