പൂനെ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായ പൂനെയില്‍ 3.4.2021 ശനിയാഴ്ച മുതല്‍ ഒരാഴ്ച രാത്രികാലങ്ങളില്‍ കര്‍ഫ്യൂ. വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജില്ലയിലെ കൊവിഡ് സാഹചര്യം സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച അവലോകനം ചെയ്തശേഷമാവും ഉത്തരവ് പുനപ്പരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അടുത്ത ഏഴുദിവസത്തേക്ക് മതപരമായ സ്ഥലങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ അടച്ചിടുമെന്ന് പൂനെ ഡിവിഷനല്‍ കമ്മീഷണര്‍ സൗരഭ് റാവു പറഞ്ഞു. ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യസേവനങ്ങള്‍ എന്നിവയ്ക്ക് ഹോം ഡെലിവറികള്‍ മാത്രമേ ഇക്കാലയളവില്‍ അനുവദിക്കൂ. വ്യാഴാഴ്ച 8,011 പുതിയ കേസുകളാണ് പൂനെയില്‍ റിപോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ രണ്ടാമത്തെ കണക്കാണിത്. ബുധനാഴ്ച സ്ഥിരീകരിച്ച 8,605 കേസുകളാണ് പൂനെയിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധന.
പൂനെയില്‍ ഒരാഴ്ച രാത്രി കര്‍ഫ്യൂ
